ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. കരുമാടിയിൽ പത്താം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു.
മെയ് അഞ്ചിന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികില്സയിലായിരുന്ന ഏഴ് വയസുകാരി കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ എട്ടിനാണ് താറാവിനെ ഓടിച്ചെത്തിയ തെരുവുനായ കുട്ടിയെ ആക്രമിച്ചത്. മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.
Content Highlights: A 10th class student in Karumadi died of rabies