കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്

കൽപറ്റ: വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ബേബിക്ക് നെഞ്ചിൽ കുത്തേറ്റത്. മകൻ റോബിനാണ് കുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Son stabs father to death in Mananthavady

To advertise here,contact us