കളിക്കുന്നതിനിടെ സ്റ്റീൽപാത്രം തലയിൽ കുടുങ്ങി; രണ്ടുവയസ്സുകാരന് രണ്ടാം ജന്മം നൽകി മട്ടന്നൂർ അഗ്നിരക്ഷാ സേന

വടുവൻകുളം സ്വദേശിയായ രണ്ടു വയസുകാരൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്

കണ്ണൂർ : കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി മട്ടന്നൂർ അഗ്നിരക്ഷാ സേന. കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടു വയസുകാരൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്.

ഇന്നലെ വൈകിട്ടോട് കൂടിയായിരുന്നു സംഭവം. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെയും കൂട്ടി അഗ്നി രക്ഷാനിലയത്തിൽ എത്തി.

തുടർന്ന് പാത്രം നീക്കി കുട്ടിയെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് യാതൊരു പരിക്കുമേൽക്കാതെ തന്നെ പാത്രം മാറ്റി.

content highlights : Mattannur Fire Department gives second life to two-year-old boy

To advertise here,contact us