തിരുവനന്തപുരം: നെയ്യാറ്റിന്കരയില് കഞ്ചാവുമായി സംവിധായകന് പിടിയില്. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില് നിന്ന് പിടിച്ചെടുത്തത്. വീട്ടില് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന് ഇരിക്കുകയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
Content Highlights: film director aneesh ali arrested with ganja