മലപ്പുറം: സാക്ഷരതാ പ്രവര്ത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്ത്തകയുമാണ് പത്മശ്രീ കെ വി റാബിയ. കോട്ടക്കല് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം. 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്കി ആദരിച്ചത്. സാക്ഷരത രംഗത്തെ പ്രവര്ത്തനങ്ങള് പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ പത്മശ്രീ ആദരം.
ശാരീരിക പരിമിതികളെ മറികടന്ന് 1990 ല് കേരള സാക്ഷരതാ മിഷന്റെ പ്രവര്ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 'സ്വപ്നങ്ങള്ക്ക് ചിറകുകളുണ്ട്' എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. 2014ല് സംസ്ഥാന സര്ക്കാറിന്റെ 'വനിതാരത്നം' അവാര്ഡ് നേടിയിരുന്നു.
Content Highlights: PadmaShri K B Rabia Passed Away