മീനച്ചിലാറ്റിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളെ കണ്ടെത്തി; ആൽബിനെ കണ്ടെത്തിയത് ജീവനറ്റ നിലയിൽ

ഒഴുക്കിൽപ്പെട്ട അമൽ കെ ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്.

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട അമൽ കെ ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്.

ഇരുവർക്കുമായുള്ള തിരച്ചിൽ ഇന്നലെ മുതൽ ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുക്കൊണ്ടാണ് തിരച്ചിൽ നടത്തിയിരുന്നത്. ഡാമിന്റെ ഷട്ടർ തുറന്നതിനാൽ മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്.

content highlights : Missing students in Meenachil river; One found; Albin found lifeless

To advertise here,contact us