കേരളം ചുട്ടുപൊള്ളും; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഈ ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളും. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലർട്ട്. വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത

സംസ്ഥാനത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.

Content Highlights: high humidity caution at ten districts

To advertise here,contact us