പാറശ്ശാലയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കറിക്കത്തി കൊണ്ടാണ് കൊല നടത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അച്ഛന്‍ വിജയന്‍ ഫോറസ്റ്റ് ക്വാട്ടേഴ്‌സില്‍ കീഴടങ്ങി.

കറിക്കത്തി കൊണ്ടാണ് കൊല നടത്തിയത്. കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. വിജയനെ നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.

മനോജിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: Father stabs son to death in Parassala thiruvananthapuram

To advertise here,contact us