വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയിൽ

'ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് അറസ്റ്റിലായ കാർത്തിക പ്രദീപ്‌

പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.

'ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് കാർത്തിക പ്രദീപ്‌. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി ഇത്തരത്തിൽ കാർത്തികയ്ക്ക് എതിരെ പരാതി ലഭിച്ചതായി പൊലീസ് പറയുന്നു. ഇവർക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

content highlights : Woman arrested for extorting money by promising work abroad

To advertise here,contact us