തിരുവനന്തപുരം: വര്ക്കലയില് ഇടിമിന്നലേറ്റ് 20കാരന് മരിച്ചു. വര്ക്കല അയിരൂര് ഇലകമണ് കുന്നുംപുറം ലക്ഷംവീട്ടില് രാജേഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീട്ടിനുള്ളില് ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നല് ഉണ്ടായത്. ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള് പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചു. പക്ഷേ രക്ഷിക്കാനായില്ല. കൂലി ജോലി ചെയ്യുന്ന ആളാണ് മരിച്ച രാജേഷ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജിലാണുള്ളത്.
Content Highlights: 20 year-old dies after being struck by lightning in Varkala