പാലക്കാട്: പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്.
ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റു. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
content highlights : Five-year-old boy in critical condition after accidentally drinking acid while playing