'രാഹുലിനെ തൊട്ടാല്‍ തിരിച്ചടി, അടിക്കേണ്ടിടത്ത് അടിക്കും, ഇടിക്കേണ്ട ഇടത്ത് ഇടിക്കും, കുത്തേണ്ടിടത്ത് കുത്തും'

അഭ്യാസങ്ങളും കൊട്ടും അടിയും ബിജെപിക്ക് മാത്രമല്ല കൈവശമുള്ളത്. തങ്ങള്‍ കൊത്തിയാലും മുറിയുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

പാലക്കാട്: ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിരോധ പരിപാടിയില്‍ പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല. തല്ലിയാല്‍ തിരിച്ചടിക്കും. തൊട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

'അടിക്കേണ്ടിടത്ത് അടിക്കും. ഇടിക്കേണ്ട ഇടത്ത് ഇടിക്കും. കുത്തേണ്ടിടത്ത് കുത്തും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്' കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ഹെഡ്‌ഗേവാര്‍ പേരിടല്‍ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ബിജെപിക്കെതിരെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

രാഹുലിനെ തൊട്ടുകളിക്കുമ്പോള്‍ ബിജെപിക്കാര്‍ സൂക്ഷ്മത പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. അഭ്യാസങ്ങളും കൊട്ടും അടിയും ബിജെപിക്ക് മാത്രമല്ല കൈവശമുള്ളത്. തങ്ങള്‍ കൊത്തിയാലും മുറിയുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

'ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് ചോര വരും. ഞങ്ങള്‍ വെട്ടിയാലും നിങ്ങള്‍ക്ക് മുറിയും. അതിന് പറ്റിയ ആണ്‍കുട്ടികള്‍ ഈ പാര്‍ട്ടിയിലുണ്ടെന്ന് പരസ്യമായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ജനമനസുകളില്‍ ഭദ്രമാണ്. തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടിയില്ലെങ്കില്‍ ഈ രാജ്യത്ത് രാഷ്്ട്രീയ പ്രവര്‍ത്തനമുണ്ടാകില്ല എന്ന് ഞാന്‍ പറയുകയാണ്', കെ സുധാകരന്‍ പറഞ്ഞു.

Content Highlights: KPCC President K Sudhakaran makes provocative speech

To advertise here,contact us