എറണാകുളം മുടിക്കലിൽ ഒഴുക്കിൽപ്പെട്ട സഹോദരിമാരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇരുവരും രാവിലെ നടക്കാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം സംഭവിച്ചത്

കൊച്ചി: എറണാകുളം മുടിക്കലിൽ ഒഴുക്കിൽപ്പെട്ട സഹോദരിമാരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുടിക്കൽ സ്വദേശികളായ ഫർഹത, ഫാത്തിമ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽ ഫർഹത്തിനെ രക്ഷപ്പെടുത്തിയിരുന്നു. ഫാത്തിമക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രഭാതനടത്തത്തിനിടെ കുട്ടികൾ ഒരു പാറക്കല്ലിന് മുകളിൽ കയറി ഇരിക്കുകയും അബദ്ധത്തിൽ ഇരുവരും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് അവിടെ മീൻ പിടിക്കാനെത്തിയവരാണ് ഇവർ പുഴയിലേക്ക് വീഴുന്നത് കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ ഫ‍ർഹത്തിനെ രക്ഷപ്പെടുത്തി. എന്നാൽ ഫാത്തിമയെ കണ്ടെത്തിയിരുന്നില്ല.

തുടർന്ന് ഫയർ ഫോഴ്സ് സംഘം ഉൾപ്പടെ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഫർഹത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights:Body of missing girl among sisters swept away in Ernakulam found

To advertise here,contact us