'ലൈംഗിക ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പി'; ഷൈനിനെതിരെ ആരോപണവുമായി നടി അപർണ ജോണ്‍സ്

വിൻ സിയുടെ പരാതി ശരിയാണ് എന്നും എഎംഎംഎയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി 'സൂത്രവാക്യം' സിനിമയിലെ നടി രംഗത്ത് അപർണ ജോൺസ്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽവെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോൺസ് വെളിപ്പെടുത്തി. നടി വിൻ സിയും താനും ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. വിൻ സിയുടെ ആരോപണം ശരിയാണ് എന്നും എഎംഎംഎയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു.

വിന്‍ സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍ സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റിൽ ചെല്ലുമ്പോൾ മുതൽ അബ്നോർമൽ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അപർണ പറയുന്നു. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങൾ കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. അതിൽ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികൾ നൽകാതിരുന്നത് എന്നും അപർണ പറയുന്നു.

ഷൈൻ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങൾ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈൻ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീർന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല എന്നും അപർണ പറഞ്ഞു.

Content Highlights: Another actress against shine tom chacko

To advertise here,contact us