സര്‍ക്കാരിന്റെ 4ാം വാര്‍ഷികത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസ് വെച്ചില്ല; സീനിയര്‍ ക്ലര്‍ക്കിനെ സ്ഥലം മാറ്റി

സംഭവത്തില്‍ വയനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

കല്‍പ്പറ്റ: സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിന് സ്ഥലം മാറ്റിയെന്ന് പരാതി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്. ആറു മാസം മുന്‍പാണ് മാനന്തവാടിയില്‍ നിന്ന് സ്ഥലം മാറി ഷാജി കല്‍പ്പറ്റയിലെത്തിയത്. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഷാജി. സംഭവത്തില്‍ വയനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തിരുന്നു. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണില്‍ തന്നെ നാലാം വാര്‍ഷികം ആഘോഷത്തിന് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ തളരാതെ സര്‍ക്കാര്‍ മുന്നോട്ട് പോയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Senior clerk transferred for not posting status of government's 4th anniversary celebration

To advertise here,contact us