സിബിഐയുടെ വ്യാജ ബോർഡ് വെച്ച വാഹനവും, വിസിറ്റിംഗ് കാർഡും; വ്യാജൻ വലയിലായി

നെട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പനങ്ങാട് പൊലീസ് ആണ് പിടികൂടിയത്

കൊച്ചി : എറണാകുളത്ത് നിന്നും വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പിടിയിൽ. ആലപ്പുഴ സ്വദേശി അബ്ദുൾ സലാം റഷീദ് ആണ് പിടിയിലായത്. നെട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പനങ്ങാട് പൊലീസ് ആണ് പിടികൂടിയത്.

സിബിഐയുടെ ബോർഡ് വെച്ച വാഹനവും വ്യാജ വിസിറ്റിംഗ് കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മുൻപും തട്ടിപ്പ് കേസുകളിൽ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Content highlights : Vehicle with fake CBI sign and visiting card; Forger caught

To advertise here,contact us