എഡിജിപി അജിത്കുമാറിന് വേണ്ടി വീണ്ടും ശുപാർശ; വിശിഷ്ടസേവനത്തിനുള്ള മെഡലിന് ശുപാർശ നൽകി ഡിജിപി

അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെ വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ. ഡിജിപിയാണ് അജിത്കുമാറിനെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ശുപാർശ ചെയ്തത്.

അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കുകയും അജിത്കുമാറിന് ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്തത്. നേരത്തെ അഞ്ചുതവണ ശുപാർശ നൽകിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. ഐബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്

Content Highlights: ADGP MR Ajithkumar nominated for presidents award

To advertise here,contact us