നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമെന്ന് പിപി സുനീർ എംപി

അര നൂറ്റാണ്ട് കൊണ്ട് ഉണ്ടാകേണ്ട വികസനം പത്തു വർഷം കൊണ്ട് നിലമ്പൂരിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും പിപി സുനീർ

മലപ്പുറം: നിലമ്പൂരിലേത് സംസ്ഥാന സർക്കാറിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമെന്ന് പിപി സുനീർ എംപി. അര നൂറ്റാണ്ട് കൊണ്ട് ഉണ്ടാകേണ്ട വികസനം പത്തു വർഷം കൊണ്ട് നിലമ്പൂരിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ മണ്ഡലം എൽഡിഎഫിന് നിലനിർത്താൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്. മലയോര ഹൈവേ നിലമ്പൂരിൻ്റെ പ്രധാന പ്രശ്നം ആയിരുന്നുവെന്നും എന്നാൽ 75 ശതമാനത്തോളം അതിന്റെ പ്രവ‍ർത്തനങ്ങൾ പൂ‍‍ർത്തീകരിച്ചിട്ടുണ്ടെന്നും നിലമ്പൂ‍ർ ബൈപ്പാസും വളരെ വേ​ഗത്തിൽ പണി പൂ‍ർത്തീകരിച്ച് സഞ്ചാര യോ​ഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു. അതേസമയം

ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് പൊതുവെ ദുർബലപ്പെട്ട കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം അൻവറാണ് നടത്തുന്നത് എങ്കിൽ കോൺഗ്രസിൻറെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒന്നായിരിക്കും അൻവറിന്റെ സാന്നിധ്യം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് പാ‍ർലമെന്റിൽ നിന്ന് ജയിച്ച് പോയ പ്രിയങ്കാ​ഗാന്ധി എന്ത് നിലപാടാണ് വഖഫ് ബില്ലിൽ ഇതുവരെ സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പാ‍ർലമെന്റ് ച‍‍ർച്ചയിലും പ്രിയങ്ക വന്നില്ല. എന്നാൽ നാലോ അഞ്ചോ ദിവസമായി പ്രിയങ്കയെ കാണുന്നത് സ്വന്തം ഭ‍ർത്താവിനെ അഴിമതി കേസിൽ സംരക്ഷിക്കുന്നതിനായി ഇ ഡി ഓഫീസിന് മുന്നിൽ കയറി ഇറങ്ങുന്നതാണെന്നും പിപി സുനീ‍ർ കുറ്റപ്പെടുത്തി.

Content Highlights:PP Suneer MP said that it will be an election that will evaluate the state government

To advertise here,contact us