സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്

കോട്ടയം: സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.

പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതെന്നാണ് പരാതി.

Content Highlights: Complaint about missing sub-inspector At kottayam

To advertise here,contact us