എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗ്രേഡ് എസ് ഐ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്

കൊച്ചി: എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്ക് വഴിവിട്ട സഹായം നൽകിയതിന് ഗ്രേഡ് എസ് ഐ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്.

പൊലീസ് കാന്റീൻ ഐഡി കാർഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുട‌ർന്നാണ് നടപടി. പൊലീസുകാർക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പാടുള്ളുവെന്നിരിക്കെയാണ് വഴിവിട്ട സഹായം നൽകിയത്.

Content Highlight : Aid diverted to SDPI leader; Suspension of Special Branch Officer

To advertise here,contact us