തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പരിക്കേറ്റ മുഹമ്മദ് നായിഫിന്റെ സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്.

വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട മുഹമ്മദ് നായിഫ്. പരിക്കേറ്റ നായിഫിന്റെ സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Plus One student dies in car-bike accident in Thiruvananthapuram

To advertise here,contact us