മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാനില്ല; യുവതി ബസിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന്

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. ബിസ്മിക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം.

യുവതി വീടിന് അടുത്തുനിന്ന് ബസിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Content Highlight :UD Clerk of Mutholi Panchayat is missing

To advertise here,contact us