ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാനായി ഡല്‍ഹിയില്‍, അതിനിടയില്‍ നദ്ദയെ കാണാന്‍ ശ്രമം; അനുമതി ലഭിച്ചില്ല

ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാനായി ഡല്‍ഹിയില്‍, അതിനിടയില്‍ നദ്ദയെ കാണാന്‍ ശ്രമം; പക്ഷെ പരാജയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ക്യൂബന്‍ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമായി എത്തിയ മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി ശ്രമിക്കുകയായിരുന്നു. മുന്‍കൂട്ടി ഉറപ്പിക്കാതെ കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു.

ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാനായി ഡല്‍ഹിയില്‍, അതിനിടയില്‍ നദ്ദയെ കാണാന്‍ ശ്രമം; പക്ഷെ പരാജയം

കേന്ദ്രമന്ത്രിയുമായി പെട്ടെന്നുള്ള കൂടിക്കാഴ്ചക്ക് ഒഴിവില്ലെന്ന് അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കാണുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളന തിരക്കുകള്‍ കാരണം രാജ്യസഭയില്‍ ഭരണകക്ഷിയുടെ സഭാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി നദ്ദ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ മുഖേനയാണ് കേന്ദ്ര മന്ത്രിക്കുള്ള കത്ത് നല്‍കിയത്.

രായ്‌സീന ഡയലോഗിനായാണ് ക്യൂബന്‍ ഉപ പ്രധാനമന്ത്രി എഡ്വോര്‍ഡോ മാര്‍ട്ടിനസുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാരായ വീണ ജോര്‍ജും കെ എന്‍ ബാലഗോപാലും വി അബ്ദുറഹ്‌മാന്‍ എന്നിവരെത്തിയത്. ആരോഗ്യമേഖലയില്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന സഹകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘം ക്യൂബ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മന്ത്രിമാര്‍ ക്യൂബന്‍ ഉപ പ്രധാനമന്ത്രിയെ കാണുന്നത്.

To advertise here,contact us