പാലക്കാട് ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു

ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു. മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കയറമ്പാറ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ചിനക്കത്തൂർ പൂരത്തിന് കയറമ്പാറ സ്വദേശിയും വിവേകും തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഈ സംഘർഷത്തിലെ വൈരാഗ്യത്തെ തുടർന്നാണ് വിവേകിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

content highlights : Palakkad Shiv Sena district secretary got stabbed

To advertise here,contact us