സിപിഐഎം സംസ്ഥാനസമ്മേളനം;കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് മൂന്നരലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ന​ഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. കൊല്ലം നഗരത്തിൽ 20 ഫ്ലക്സും 2,500 കൊടികളുo സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപയാണ് കോർപ്പറേഷൻ പിഴ ചുമത്തിയിരിക്കുന്നത്. പിഴ ചുമത്തിയ നോട്ടീസ് സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു.

കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ കോർപറേഷൻ ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകും. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് സംരക്ഷണം ഒരുക്കുന്നത്. ഹൈക്കോടതി ഉത്തരവിൻമേലാണ് കൊടി തോരണങ്ങൾ നീക്കം ചെയ്യാൻ കോർപറേഷൻ നടപടിയെടുത്തത്. കൊടി തോരണങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പൊലീസ് നീക്കമുണ്ട്. എന്നാൽ നിയമപരമായാണ് കൊടിയും ഫ്ലക്സും സ്ഥാപിച്ചതെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം.

content highlights : CPIM state conference in Kollam; Rs 3.5 lakh fine for decorating city with flags

To advertise here,contact us