നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തി; സി ഐക്കെതിരെ കേസ്

നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്

കോഴിക്കോട്: വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്താൻ കാരണമെന്നാണ് പരാതി പറയുന്നത്.

Content Highlights: Case filed against CI for threatening a woman in Vadakara

To advertise here,contact us