തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്ലാണ് സംഭവം. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന് ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ താൻ എന്തെങ്കിലും ആകുമായിരുന്നു. കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നു. സിനിമയില്‍ കാണുന്നതുപോലെ കൂട്ടുകാര്‍ വലിയ ആള്ക്കാര് ആകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഇന്നലെ രാത്രിയിൽ ദര്ശന് ഇക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ദര്ശന്. പ്ലസ് വണ്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു ദര്ശൻ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Plus 2 student found dead in Thiruvananthapuram