പാലക്കാട് നാ​ഗലശ്ശേരിയിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത 30 പേർക്ക് മഞ്ഞപ്പിത്തം; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

മൂന്ന് വാർഡുകളിലായി 30 പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു.

പാലക്കാട്: പാലക്കാട് നാഗലശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരിക്കുന്നത്. മൂന്ന് വാർഡുകളിലായി 30 പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു.

രോ​ഗം സ്ഥിരീകരിച്ച രണ്ടു പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും ഒരാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

Content Highlights: 30 people affect jaundice who participate housewarming ceremony in Palakkad

To advertise here,contact us