ഭാര്യ ഭക്ഷണം വാങ്ങാൻ പോയി; കരൾ രോ​ഗിയായ ഭർത്താവ് ആശുപത്രിയിൽ ജീവനൊടുക്കി

കൊല്ലം അഞ്ചൽ മിഷൻ ആശുപത്രിയിലാണ് രോഗി ജീവനൊടുക്കിയത്

കൊല്ലം : കൊല്ലം അഞ്ചൽ മിഷൻ ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. കരവാളൂർ ചമ്പക്കര ബിജി മന്ദിരത്തിൽ സജി ലൂക്കോസ് (56) ആണ് തൂങ്ങി മരിച്ചത്. ദിവസങ്ങളായി സജി ലൂക്കോസ് കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ സജി ലൂക്കോസിന്റെ ഭാര്യ ക്യാന്റീനിൽ പോയ സമയമാണ് സജി ലൂക്കോസ് തൂങ്ങി മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : wife went to buy food; husband, who had liver disease, hanged himself in the hospital

To advertise here,contact us