ലഹരിക്കെതിരായ റിപ്പോർട്ടറിന്റെ തുറന്ന യുദ്ധം ഏറ്റെടുത്ത് പൊതു സമൂഹം; ലഭിച്ചത് മികച്ച പ്രതികരണം; വാർ തുടരും

റിപ്പോര്‍ട്ടറിന്റെ വിവിധ ബ്യൂറോകളെ ഒരുകുടക്കീഴിലാക്കി വിവിധയിടങ്ങളില്‍ നിന്നുള്ള 'ലഹരി വാര്‍ത്തകള്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തി

ലഹരിക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിവെച്ച യുദ്ധത്തിന് പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും അടക്കം ലഭിച്ചത് വന്‍ സ്വീകാര്യത. റിപ്പോര്‍ട്ടറിന്റെ 'വാര്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്' ക്യാമ്പെയ്ന്‍ മറ്റ് ചാനലുകളും ഏറ്റെടുത്തു. സംസ്ഥാനത്ത് ലഹരിക്കേസുകള്‍ വര്‍ദ്ധിക്കുകയും ലഹരിയുടെ ആസക്തിയില്‍ അതിക്രമങ്ങള്‍ പെരുകുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു റിപ്പോര്‍ട്ടര്‍ ലഹരിക്കെതിരെ തുറന്ന യുദ്ധത്തിനിറങ്ങിയത്.

Also Read:

Kerala
കൃഷ്ണകുമാര്‍ ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും; പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

റിപ്പോര്‍ട്ടറിന്റെ വിവിധ ബ്യൂറോകളെ ഒരുകുടക്കീഴിലാക്കി വിവിധയിടങ്ങളില്‍ നിന്നുള്ള 'ലഹരി വാര്‍ത്തകള്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അതില്‍ ലഹരിക്കടിമയായവരുടേയും ലഹരി ജീവിതം തകര്‍ത്തവരുടേയും അനുഭവങ്ങളുണ്ടായിരുന്നു. എക്‌സൈസ് അധികൃതരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളുണ്ടായിരുന്നു.

പ്രേക്ഷകരേയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ലഹരിക്കെതിരായ റിപ്പോര്‍ട്ടറിന്റെ തുറന്ന പോരാട്ടമെന്നതായിരുന്നു പ്രത്യേകത. ലഹരിയുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്ക് അവരുടെ വീടുകളിലും, നാട്ടിലും ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള സാഹചര്യവും റിപ്പോര്‍ട്ടര്‍ ഒരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വാര്‍ത്തകള്‍ പിറന്നു. ഇതിന് പുറമേ റിപ്പോര്‍ട്ടറിന്റെ വാര്‍ത്താസംവാദ പരിപാടിയായ മീറ്റ് ദ എഡിറ്റേഴ്‌സും വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. റിപ്പോര്‍ട്ടറിന്റെ ലഹരിക്കെതിരായ ഓരോ വാര്‍ത്തകള്‍ക്കും സംവാദങ്ങള്‍ക്കും പ്രതികരങ്ങള്‍ക്കും ലഭിച്ചത് മികച്ച പിന്തുണ. വരും ദിവസങ്ങളിലും റിപ്പോര്‍ട്ടറിന്റെ ലഹരിക്കെതിരായ പോരാട്ടം തുടരും.

നിരോധിത ലഹരി സാന്നിധ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങളെ അറിയിക്കുക-9526246000

Content Highlights- Reporter war against drug get positive response from audience

To advertise here,contact us