ആശ വർക്കർമാരുടെ ഡിഎച്ച്എസ് മാർച്ചിനിടെ ആശ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി

മാർച്ച് മൂന്നിന് ആശ വർക്കർമാർ നിയമസഭ മാർച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഡിഎച്ച്എസ് മാർച്ചിനിടെ ഒരു ആശ കുഴഞ്ഞുവീണു. ജഗതി സ്വദേശി സതിയാണ് കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ മാർച്ച് മൂന്നിന് നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ആശ വർക്കർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക സർക്കാർ‌ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സർക്കാർ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂർത്തിയായി. ഇതിന് പിന്നാലെ തങ്ങളുടെ സമരം വിജയമാണെന്ന് പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു രംഗത്തുവന്നിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ബിന്ദു പറഞ്ഞിരുന്നു.

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
'വിമര്‍ശിക്കാന്‍ മോശം പദപ്രയോഗം വേണ്ട, നല്ല പദങ്ങള്‍ ഉപയോഗിക്കണം'; സിഐടിയു നേതാവിനെ തള്ളി എം വി ഗോവിന്ദന്‍

ഫെബ്രുവരി പത്ത് മുതലാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്. പല തവണ ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഇവരുടെ ആവശ്യം അം​ഗീകരിക്കപ്പെട്ടിട്ടില്ല.

Content Highlights: A Women Collapsed in Asha Worker Protest Thiruvananthapuram

To advertise here,contact us