നഗ്നചിത്രം കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണി; പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ അറസ്റ്റിൽ

കായിക താരത്തെയും അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്

കോഴിക്കോട്: പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ പൊലീസ് കസ്റ്റഡിയിൽ. കായിക താരത്തെയും അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിന് പിന്നാലെ നൽകിയ പരാതിയിലാണ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുത്തത്. ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭത്തിൽ തിരുവമ്പാടി പൊലീസാണ് ടോമി ചെറിയാനെ കസ്റ്റഡിയിൽ എടുത്തത്.

Also Read:

National
ഗോവയിൽ വിനോദ സഞ്ചാരികൾ കുറയുന്നു; കാരണം ഇഡ്ഡലിയും സാമ്പാറുമെന്ന് ബിജെപി എംഎൽഎ

Content Highlights- Prominent retired sports teacher Tommy Cherian arrested for threatening to have nude picture in hand

To advertise here,contact us