'തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടയണം'; ഹൈക്കോടതിയില്‍ ഹര്‍ജി, സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്

കൊച്ചി: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. പൂരം വെടിക്കെട്ട് അന്തരീക്ഷ - ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ഹര്‍ജിയിലെ വാദം.

Also Read:

Kerala
'പരാതിക്കാരി വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല': ഹൈക്കോടതി

നിശബ്ദ മേഖലയില്‍ രാത്രികാലത്ത് നടത്തുന്ന വെടിക്കെട്ട് നിയമ വിരുദ്ധമാണ്. ജില്ലാ കളക്ടറുടെ അനുമതി നേടാതെയാണ് വെടിക്കെട്ട് നടത്തുന്നത്. സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതാണ് രാത്രികാല വെടിക്കെട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് അനുവദനീടയ പരിധിക്കപ്പുറം ശബ്ദമുള്ള വെടിക്കെട്ട്. സമാധാന ജീവിതത്തിന് പരിസര വാസികള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. മാലിന്യ മുക്തമായ അന്തരീക്ഷമാണ് തൃശൂര്‍ പൂരം സംഘാടകര്‍ സൃഷ്ടിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം.

Content Highlights: High Court's notice on the petition seeking to stop fireworks in Thrissur Pooram

To advertise here,contact us