'വാക്കുകൾ വളച്ചൊടിച്ചു; വ്യാജ വാർത്ത നൽകി; ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ എംപി

'സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അർത്ഥം നൽകി.'

നൃൂഡൽഹി: ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അർത്ഥം നൽകി. രാഷ്ട്രീയത്തിൽ മറ്റ് വഴികൾ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി. കേരളത്തിൽ പ്രധാനപ്പെട്ട നേതാവില്ലെന്ന് താൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി. ഇതിൽ ഉൾപ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.

Also Read:

Kerala
വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്‍ റിമാന്‍ഡില്‍; ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ തുടരും

കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇത് കോൺഗ്രസിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നാണ് താന്‍ സൂചിപ്പിച്ചതെന്നുമാണ് ശശി തരൂര്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ശി തരൂര് പറഞ്ഞു.

നേരത്തേ അഭിമുഖത്തിന്റെ പേരിൽ വിമർശനമുയർന്നപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ശശി തരൂർ ഉറച്ചുനിന്നിരുന്നു. നാളെ കോൺഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉൾപ്പെടെ തള്ളിക്കളഞ്ഞും ശശി തരൂർ രംഗത്തെത്തിയത്.

Contents Highlights- 'Words were twisted, fake news was given that there is no major leader in Kerala'; Shashi Tharoor against Indian Express

To advertise here,contact us