മലപ്പുറത്ത് സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കയ്യ്ക്കാണ് വെട്ടേറ്റത്. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read:

Kerala
അവന് എപ്പോഴും ചിരിച്ച മുഖമായിരുന്നു, പ്രശ്നമുള്ളതായി തോന്നിയില്ല; അഫ്സാൻ്റെ മരണത്തിൽ നടുക്കം മാറാതെ അധ്യാപിക

content highlights-A mother and daughter were cut while riding a scooter in Malappuram

To advertise here,contact us