'അഫാന്‍റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, വീട്ടിലെത്തി പലരും പൈസ ചോദിച്ചിരുന്നു'; എ എ റഹിം

കാര്യങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും എ എ റഹിം പറഞ്ഞു.

തിരുവനന്തപുരം: അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് എ എ റഹിം എംപി. വീട്ടിലെത്തി പലരും പൈസ ചോദിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

പുല്ലമ്പാറ പഞ്ചായത്തിലെ പേരുമലയിലാണ് സംഭവം. വാപ്പയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. വീട്ടിലെത്തി പലരും പൈസചോദിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.വിഷം കഴിച്ചിരിക്കുന്നത് കൊണ്ട് ചോദ്യം ചെയ്യല്‍ കാര്യമായി നടക്കുന്നില്ല. ഇയാള്‍പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പൊലീസിന് ഇപ്പോഴറിയുന്നത്. കാര്യങ്ങള്‍സ്ഥിരീകരിക്കാനായിട്ടില്ലെന്നും എ എ റഹിം പറഞ്ഞു.

ഉച്ചയോട് കൂടി കൃത്യം നടന്നു. ആദ്യം ഉമ്മയെ കൊല്ലുന്നു. പിന്നീട് പാങ്ങോട് എത്തി വാപ്പുമ്മയുടെ മാല പൊട്ടിച്ചെടുത്തു. വാപ്പുമ്മയെ കൊന്നതിന് ശേഷം വാപ്പയുടെ ജേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി. എറ്റവുമൊടുവിലാണ് അനിയനെ കൊന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് കൊലപാതകം നടന്നതെന്നും എ എ റഹിം പറഞ്ഞു.

To advertise here,contact us