ബിജെപി സർക്കാർ പൂർണമായും ഫാസിസ്റ്റ് സർക്കാർ; സിപിഐഎമ്മിന് നിലപാട് തിരുത്തേണ്ടി വരുമെന്ന് ബിനോയ് വിശ്വം

സിപിഐഎം നിലപാട് തിരുത്തിയത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം നിലപാട് തിരുത്തിയത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

വയനാട് ചൂരല്‍മലയില്‍ ഇന്ന് നടന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമരം വയനാടിന് ഗുണം ചെയ്യില്ല. ഇതില്‍ രാഷ്ട്രീയം കാണരുത്. കൊച്ചിയിലെ ഗ്ലോബല്‍ സമ്മിറ്റ് പോലെ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട വിഷയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. ശശി തരൂർ വിഷയത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം, പരസ്പരം കണ്ടാല്‍ മിണ്ടാത്ത എല്ലാ കോണ്‍ഗ്രസ് നേതാക്കളും ശശി തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ശശി തരൂർ നിലപാടിൽ ഉറച്ചുനിന്നു. ഇതില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Also Read:

National
മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ല; നിലപാട് വിശദീകരിച്ച് സിപിഐഎം

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയില്‍ അയച്ച രേഖയിലാണ് മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന പരാമര്‍ശം. നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച രേഖയില്‍ സിപിഐഎം വിശദീകരിച്ചത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തേത് 'ക്ലാസിക്കല്‍ ഫാസിസ'മെന്നും പിന്നീടുള്ള രൂപങ്ങളെ 'നവഫാസിസ'മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് പറയാനാകില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നും ഇതില്‍ പറയുന്നു.

Content Highlights: Binoy Viswam says BJP Government is fascist government

To advertise here,contact us