എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് അസംതൃപ്തർ; വെള്ളാപ്പള്ളി നടേശൻ

'മുന്നണിയിൽ മന്ത്രി സ്ഥാനവും ഗവർണർ സ്ഥാനങ്ങളും നൽകുന്നത് ഒരു വിഭാഗത്തിന്. പിന്നാക്ക വിഭാഗത്തിൽ നിന്ന് ആരേയും പരിഗണിക്കുന്നില്ല'

ആലപ്പുഴ: എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് അസംതൃപ്തരെന്ന് എസ്എൻഡിപി യോ​ഗം പ്രസിഡൻ്റ് വെള്ളാപ്പള്ളി നടേശൻ. മുന്നണിയിൽ മന്ത്രി സ്ഥാനവും ഗവർണർ സ്ഥാനങ്ങളും നൽകുന്നത് ഒരു വിഭാഗത്തിനാണെന്നും പിന്നാക്ക വിഭാഗത്തിൽ നിന്ന് ആരേയും പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. അതിൻ്റെ പരിഭവം ബിഡിജെഎസിനുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. എൻഡിഎ ഇന്നലെ വന്നവനെ തലയിൽ വയ്ക്കുമെന്നും പണ്ടേ ഉള്ളവരെ ചവിട്ടുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

നേരത്തെ ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി മുന്നണി മാറ്റം ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. എൻഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാമ്പിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഒമ്പത് വർഷമായി ബിജെപിയിലും എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ ഉയർത്തുന്ന പരാതി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം.

Also Read:

Kerala
'രമേശ് മാന്തിയാല്‍ അതില്‍ കൊത്താന്‍ എന്നെ കിട്ടില്ല'; ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി നല്‍കി ബിനോയ് വിശ്വം

ഇതിന് പിന്നാലെ ഈ വാർത്തകൾ തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളി രം​ഗത്തെത്തിയിരുന്നു. ബിഡിജെഎസ് എൻഡിഎക്കൊപ്പം തുടരുമെന്നും പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ ഉയർന്നത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. എൻഡിഎയുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തിരുന്നു. കേരളത്തിൽ എൻഡിഎ ഒന്നുമല്ലാത്ത സമയത്ത് അവർക്കൊപ്പം കൂടിയതാണ് ബിഡിജെഎസ്. അന്ന് അവർക്ക് ആറ് ശതമാനം വോട്ടാണുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വർധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചിരുന്നു,

Vellappally Natesan said that BDJS is unhappy with the NDA

To advertise here,contact us