'10 ലക്ഷം മുടക്കിയാൽ 50,000 വരെ ലാഭം', ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിയത് 150 കോടി

ബില്യൺ ബീസ് എന്ന് പേരുള്ള നിക്ഷേപ പദ്ധതിയാണ് പൊളിഞ്ഞത്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ 150 കോടിയുടെ വമ്പൻ തട്ടിപ്പ്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബില്യൺ ബീസ് എന്ന് പേരുള്ള നിക്ഷേപ പദ്ധതിയാണ് പൊളിഞ്ഞത്.

Also Read:

Kerala
ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

വിവരം പുറത്തായതോടെ തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് തട്ടിപ്പ് നടത്തിയ ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. ഇരിങ്ങാലക്കുട പൊലീസ് ഇതുവരെ നാല് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content highlight- 150 crore fraud in the name of share trading in Irinjalakuda

To advertise here,contact us