എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.

Content Highlights: New leadership for sfi

To advertise here,contact us