വയനാട് തലപ്പുഴയില്‍ കണ്ടത് എട്ടുവയസുള്ള പെണ്‍കടുവ; കാട്ടിലേക്ക് ഓടിച്ചു വിടുമെന്ന് ഡിഎഫ്ഒ

വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്

കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ ഇന്ന്. ജോണ്‍സണ്‍കുന്ന്, കമ്പിപാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. തലപ്പുഴ 43ാം മൈല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തിരച്ചില്‍.

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം വനംവകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് പ്രദേശത്തുള്ളത് എന്ന് കണ്ടെത്തിയതായി നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

Also Read:

Kerala
വിജിലൻസ് റെയ്ഡ് പൂർത്തിയായി; കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

എട്ടുവയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് എന്ന് സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലയില്‍ നിന്ന് കടുവയെ കാട്ടിലേക്ക് ഓടിച്ചു വിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: DFO says founded Tiger from Wayanad is girl Tiger

To advertise here,contact us