വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു

കോഴിക്കോട്: വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വില്യാപ്പള്ളിക്ക് സമീപം കല്ലേരിയിലാണ് സംഭവം. വെങ്കല്ലുള്ള പറമ്പത്ത് ജിതിന്റെ ഭാര്യ കണ്ണൂർ സ്വദേശിനിയായ ശ്യാമിലിയാണ് (25) മരിച്ചത്.

Also Read:

Kerala
'ഇന്നലെ വീട്ടിൽ കുടുംബസംഗമം നടത്തി, ചർച്ച മുഴുവൻ കവർച്ചയെപ്പറ്റി; മാന്യനായ റിജോ കള്ളനാകുമെന്ന് കരുതിയില്ല'

ഞായറാഴ്ച രാത്രിയാണ് ശ്യാമിലിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlight: Woman found dead in in-law's house in Vadakara

To advertise here,contact us