'പെരിയാറിന് സമ്പൂർണ നായകത്വം നൽകുന്നത് ശരിയല്ല'; വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിനെതിരെ പിഎസ് ശ്രീധരൻ പിള്ള

തന്തൈ പെരിയാർ സ്മാരകം ഡിസംബറിൽ സ്ഥാപിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം അബദ്ധജഡിലമായ ഒന്നാണെന്നും ശ്രീധരൻ പിള്ള

തിരുവനന്തപുരം: വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിനെതിരെ ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ശ്രീനാരായണ ഗുരുദേവനാണ് വൈക്കം സത്യാഗ്രഹത്തിൻ്റെ മാസ്മരശില്പി. തന്തൈ പെരിയാർ സ്മാരകം ഡിസംബറിൽ സ്ഥാപിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം അബദ്ധജഡിലമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:

National
റമദാന്‍ മാസം; മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

ചരിത്രത്തോട് കാട്ടുന്ന നീതിയാണോ എന്ന് ആലോചിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പെരിയാറിന് സമ്പൂർണ നായകത്വം നൽകുന്നത് ശരിയല്ല. വൈകാരികമായ താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തന്തൈ പെരിയാറിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിമർശനം. ഡിസംബറിൽ സ്റ്റാലിനും താൻ ബഹുമാനിക്കുന്ന വ്യക്തിയും ചേർന്നാണ് പരിപാടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: PS Sreedharan pillai against vaikom thanthaperiyar statue

To advertise here,contact us