ഇഡി ചമഞ്ഞ് രാഷ്ട്രീയ നോതാവിൽ നിന്ന് കോടികൾ തട്ടി; കൊടുങ്ങല്ലൂർ എഎസ്ഐ കർണാടക പൊലീസിന്റെ പിടിയിൽ

കർണാടക സ്വദേശികളായ പലരിൽ നിന്നും സംഘം പണം തട്ടിയതായാണ് റിപ്പോർട്ട്

തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐ പിടിയിൽ. എഎസ്ഐ ഷഫീർ ബാബുവാണ് പിടിയിലായത്. ഇയാളും മൂന്ന് പേരും ചേർന്ന് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപയാണ് തട്ടിയത്.

Also Read:

Kerala
'മന്ത്രി തുല്യനായ ഒരാൾ കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറഞ്ഞു, ഇതെങ്ങനെ തോന്നുന്നു?'; വിമർശിച്ച് മുഖ്യമന്ത്രി

ബെം​ഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് എഎസ്ഐ ഷഫീർ ബാബു ഉൾപ്പെടെയുള്ള മൂന്നം​ഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.

Content Highlight: Kodungallur ASI arrested by karnataka police for extorting money by posing as ED

To advertise here,contact us