പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിച്ചില്ല; മലപ്പുറം ജില്ല യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി

പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിക്കാത്തതിൽ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി

മലപ്പുറം: പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിക്കാത്തതിൽ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിയിച്ചില്ലെന്ന് ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പ്രിയങ്കയുടെ പരിപാടിയിൽ കൺവീനറും ചെയർമാൻ പിടി അജയ്മോഹനും പങ്കെടുത്തിരുന്നില്ല.

Also Read:

National
രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവിൽ സംഘർഷം, ഒരാൾ അറസ്റ്റിൽ

പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുത്തു.

Content Highlights: Malappuram district UDF leadership is unhappy with Priyanka Gandhi's visit

To advertise here,contact us