ഇരട്ടക്കുട്ടികളെയും അമ്മയേയും പുറത്താക്കി വീട് പൂട്ടിയ കേസ്; പൂട്ടുപൊളിച്ച് തുറന്നുകൊടുത്ത് പൊലീസ്

നീതുവിനെയും രണ്ട് പെൺകുട്ടികളെയും വീടിനു പുറത്താക്കിയ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് അനുകൂല വിധി

തിരുവനന്തപുരം: ഇരട്ടക്കുട്ടികളേയും അമ്മയേയും പുറത്താക്കി വീട് പൂട്ടിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുട്ടികൾക്കും വീട്ടിൽ പ്രവേശിക്കാം. വീട്ടിൽ താമസിക്കുന്നതിന് പ്രതികൾ തടസം നിൽക്കരുത്. പൂട്ട് പൊളിച്ച് വീടിന് അകത്തേക്ക് കയറാനും താമസിക്കാനുമുളള സൗകര്യം ഒരുക്കി നൽകണമെന്നും പൊലീസിന് കോടതി നിർദേശം നൽകി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെണ്ണിയൂർ സ്വദേശി നീതുവിനേയും കുഞ്ഞുങ്ങളേയുമാണ് ഭർത്താവായ അജിത് റോബിൻ വീട് പൂട്ടി പുറത്താക്കിയിരുന്നത്.

നീതുവിനെയും രണ്ട് പെൺകുട്ടികളെയും വീടിനു പുറത്താക്കിയ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. ഉത്തരവിന് പിന്നാലെ വിഴിഞ്ഞം എസ് എച്ച് ഒയുടെ നേതൃത്വത്തിൽ നീതുവിനും പെൺകുട്ടികൾക്കും ഇന്നലെ രാത്രിയോടെ വീട് തുറന്നു നൽകി.

Also Read:

Kerala
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് ശാരീരികമായ ആക്രമിക്കുമോ എന്ന ഭയമുണ്ടെന്ന് നീതു റിപ്പോർട്ടറിനോട് പറഞ്ഞു. നീതുവിന്റേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്, കൂടാതെ രാതിയിൽ പട്രോളിങ്ങുമുണ്ട്. കേസ് എടുത്തതിന് പിന്നാലെ യുവതിയുടെ ഭർത്താവായ അജിത് റോബിനും മാതാപിതാക്കളും ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി മുൻസിപ്പാലിറ്റിയിലും എത്തിയിട്ടില്ലെന്നാണ് വിവരം. മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത്ത് റോബിൻ.

Also Read:

Kerala
തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യകുട്ടി മരിച്ചത് മുലപ്പാൽ കുടുങ്ങി, പരാതിയിൽ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. നീതുവിനെയും ഇരട്ട പെൺകുട്ടികളെയും പുറത്താക്കി അജിത്ത് വീട് പൂട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ നീതു വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരെ നീതു മുൻപ് ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ​നെയ്യാറ്റിൻകര കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡറും യുവതി വാങ്ങിയിരുന്നു. വീടുപൂട്ടി പോയതിനെ തുടർന്ന് ഉച്ചമുതൽ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ലഭിച്ചിരുന്നില്ല. കുട്ടികളിൽ ഒരാൾ വൃക്കരോ​ഗിയാണ്.

Content Highlights: A Man Locked Home that Time His Wife and Daughters Outside Police Break the Lock after Court Order

To advertise here,contact us