രാജി പ്രഖ്യാപിച്ച് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്; കൊല്ലത്തെ മഹാന​ഗരമാക്കാൻ ശ്രമിച്ചുവെന്ന് പ്രതികരണം

ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത ഭരണസംവിധാനത്തിലേക്കാണ് കൊല്ലം കോര്‍പറേഷന്‍ മാറുന്നത്

കൊല്ലം: സിപിഐഎം-സിപിഐ തർക്കങ്ങൾക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ കൗൺസിൽ യോ​ഗത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. കൊല്ലത്തെ മഹാന​ഗരമാക്കാൻ ശ്രമിച്ചുവെന്നും മാലിന്യ കേന്ദ്രമായിരുന്ന ഡിപ്പോ പൂന്തോട്ടമാക്കി മാറ്റിയെന്നുമുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു രാജി പ്രഖ്യാപനത്തിന് മുൻപുള്ള കൗൺസിൽ യോ​ഗത്തിൽ മേയർ പറഞ്ഞത്.

എൽഡിഎഫിലെ മുൻധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു. ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ സിപിഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.

Also Read:

National
ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത്, ഉറക്കം ശ്രദ്ധിക്കണം; കുട്ടികൾക്ക് മോദിയുടെ ഉപദേശം

വികസനങ്ങൾ എണ്ണി പറഞ്ഞാണ് പ്രസന്ന ഏണസ്റ്റ് രാജി പ്രഖ്യാപിച്ചത്. ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത ഭരണ സംവിധാനത്തിലേക്കാണ് കൊല്ലം കോര്‍പറേഷന്‍ മാറുന്നത്. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ് ഗീതാകുമാരിക്കാണ് മേയറുടെ ചുമതലയുണ്ടാവുക.

To advertise here,contact us