'ബ്രൂവറി നാടിന് നാശം, കേരളം കുടിച്ചുതീർക്കുന്നത് കോടികളുടെ മദ്യം'; വിമർശനവുമായി മർത്തോമ്മാ സഭാധ്യക്ഷൻ

'ചൂരൽ മല ദുരന്ത നിവാരണത്തിൽ സർക്കാർ ഇച്ഛാശക്തി കാണിക്കണം'

പത്തനംതിട്ട: ബ്രൂവറി കൊണ്ടുവരുന്നതിനെതിരെ വിമർശനവുമായി മർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ബ്രൂവറി നാടിന് നാശം ചെയ്യും. സർക്കാരിൻ്റെ പ്രധാന വരുമാനം മദ്യവിൽപ്പനയാണ്. കോടികളുടെ മദ്യമാണ് കേരളത്തിൽ കുടിച്ച് തീർക്കുന്നതെന്നും തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർത്തോമ്മാ സഭാധ്യക്ഷൻ.

ചൂരൽ മല ദുരന്ത നിവാരണത്തിൽ സർക്കാർ ഇച്ഛാ ശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കർമ്മ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം. നവീൻ ബാബു വിഷയത്തിൽ സർക്കാർ നീതി കൈവിടരുതെന്നും മർത്തോമ്മാ സഭാധ്യക്ഷൻ ഓർമ്മിപ്പിച്ചു.

Also Read:

International
ബ്രേക്ക് അപ്പ് ആയോ, എക്സിന്റെ പേര് പാറ്റയ്ക്കിടാം; പ്രണയദിനത്തിൽ വ്യത്യസ്ത പരിപാടിയുമായി മൃ​ഗശാലകള്‍

പമ്പാ നദിയുടെ തീരത്താണ് 130-ാമത് മാരാമൺ കൺവെൻഷന്‍ നടക്കുന്നത്. ചടങ്ങിൽ സുവിശേഷ പ്രസം​ഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു. കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ‌ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് ഈ വർഷത്തെ മറ്റ് മുഖ്യ പ്രാസം​ഗികർ. ഫെബ്രുവരി 16 ന് കൺവെൻഷൻ അവസാനിക്കും.

Content Highlights: Rev. Dr. Theodosius mar thoma metropolitan Against Brewery Plant in Maramon Convention

To advertise here,contact us