നടന്‍ അജിത് വിജയന്‍ അന്തരിച്ചു

അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ് അജിത് വിജയന്‍. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു അജിത് വിജയന്‍റെ അമ്മാവനാണ്.

Content Highlights: Actor Ajith Vijayan passes away

To advertise here,contact us