അവസാന നിമിഷവും വില്‍പന തകൃതി; ക്രിസ്മസ്-നവവത്സര ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം

ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേര്‍കൂടി കോടീശ്വരന്‍മാരാകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് അല്‍പസമയത്തിനകം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേര്‍കൂടി കോടീശ്വരന്‍മാരാകും.

രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്.

Also Read:

Kerala
എല്‍ഡിഎഫിൻ്റെ പച്ചക്കൊടി; ' വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ': ടി പി രാമകൃഷ്ണന്‍

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായി പുരോഗമിക്കുകയാണ്.

Content Highlights:Kerala Christmas-New Year Bumper 2025 Result Today

To advertise here,contact us